എറണാകുളം കൂട്ടയ്മ യാത്രയയപ്പു നൽകി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 27
- 1 min read

ന്യൂ ഡൽഹി: ഇന്ന് ( 27/04/2025) നടത്താനിരുന്ന എറണാകുളം കൂട്ടായ്മയുടെ അഞ്ചാമാത് വാർഷിക ആഘോഷം, J&K തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നമ്മുടെ പ്രീയപ്പെട്ടവരോടുള്ള ആദര സൂചകമായി മറ്റൊരു ദിവസത്തേക്ക് മാറ്റി.

കൂട്ടായ്മയിൽ നിന്ന് ഈ മാസം വിരമിക്കുന്ന ഫാദർ ഷിജു ജോർജ് , സബ് ഇൻസ്പെക്ടർ മാരായ ശ്രീ ഷിബു മംഗലശ്ശേരിൽ, സബ് ഇൻസ്പെക്ടർ സാജു സി പീറ്റർ, സബ് ഇൻസ്പെക്ടർ ഇസ്മയിൽ ടി എ, എന്നിവരെ മെഹറോളിയിലെ DMA ഓഫീസിൽ വെച്ച്, എറണാകുളം കൂട്ടായ്മയുടെ പ്രസിഡന്റ് ഡോക്ടർ അനിൽ ടി കെ, സെക്രട്ടറി കെ പി ബാലചന്ദ്രൻ ചേർന്ന് പൊന്നാടയും മൊമെന്റേയും കൊടുത്ത് ആദരിച്ചു. ആശംസകൾ നേർന്നുകൊണ്ട് എല്ലാവരും സംസാരിക്കുകയും, ശേഷം ഉച്ചഭക്ഷണത്തോടെ സമാപനം കുറിക്കുകയും ചെയ്തു. ശ്രീമതി ഓമന ഗോപാൽ, ശ്രീ സുജയ് എന്നിവർ സമീപം.
Comentários