top of page

എയർപോർട്ടിൽ കങ്കണയ്ക്ക് കരണത്തടി: കോൺസ്റ്റബിളിനെ സസ്‍പെന്‍റ് ചെയ്തു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 6, 2024
  • 1 min read


ree

പുതുതായി തിരഞ്ഞെടുക്കപ്പെട്ട BJP MP കങ്കണ റണൌട്ടിന് ചണ്ഡിഗഢ് വിമാനത്താവളത്തിൽ വനിതാ കോൺസ്റ്റബിളിന്‍റെ മർദ്ദനം. ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറാനുള്ള സെക്യൂരിറ്റി പരിശോധനയിലൂടെ കടന്നുപോയപ്പോൾ കരണത്തടിച്ചെന്നാണ് ആരോപണം. ബോളിവുഡ് നടിയായ കങ്കണ ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്നാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്.


കുൽവീന്ദർ കൗർ എന്ന CISF കോൺസ്റ്റബിൾ തന്‍റെ മുഖത്തടിച്ചെന്നാണ് ആരോപണം. കർഷക പ്രക്ഷോഭത്തിൽ കങ്കണ എടുത്ത നിലപാടുകളോടുള്ള എതിർപ്പാണ് കോൺസ്റ്റബിൾ പ്രകടിപ്പിച്ചത്. കർഷകരെ മാനിക്കാത്തതിനാണ് ഇതെന്ന് കോൺസ്റ്റബിൾ പറഞ്ഞെന്നും അസഭ്യവർഷം നടത്തിയെന്നും കങ്കണ വിശദീകരിച്ചു. പഞ്ചാബിൽ തീവ്രവാദം ശക്തി പ്രാപിക്കുന്നതിന്‍റെ ലക്ഷണമാണ് ഇതെന്ന് അവർ അഭിപ്രായപ്പെട്ടു. എയർപോർട്ടിലെ വീഡിയോ സമൂഹമാധ്യമത്തിൽ കങ്കണ ഷെയർ ചെയ്തിട്ടുണ്ട്.


സംഭവത്തെ തുടർന്ന് കോൺസ്റ്റബിളിനെ സസ്‍പെന്‍റ് ചെയ്തു. കേസ് അന്വേഷണത്തിന് സീനിയർ CISF ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page