എയർപോർട്ട് ടെർമിനൽ 2 ഏപ്രിൽ 15 ന് അടയ്ക്കും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 12
- 1 min read

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‍ട്ര വിമാനത്താവളത്തിന്‍റെ ടെർമിനൽ 2 ഏപ്രിൽ 15 മുതൽ മെയിന്‍റനൻസ് വർക്കിനായി അടയ്ക്കും. T2 ൽ നിന്നുള്ള എല്ലാ ഫ്ലൈറ്റ് സർവ്വീസുകളും ടെർമിനൽ 1 ലേക്ക് മാറ്റുന്നതാണ്. നവീകരണവും റൺവേ അപ്ഗ്രഡേഷൻ വർക്കുകളും നടക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ T1 ൽ നിന്നായിരിക്കും സർവ്വീസ്. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഷെഡ്യൂളിലെ മാറ്റം സംബന്ധിച്ച് എയർലൈനുകൾ മെസ്സേജ് അയച്ചുതുടങ്ങിയിട്ടുണ്ട്. ഇൻഡിഗോ എയർലൈൻസ്, എയർ ഇന്ത്യ എന്നിവ ഇതിനകം യാത്രക്കാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പ് അതാത് എയർലൈൻസിന്‍റെ ഔദ്യോഗിക വെബ്ബ്‍സൈറ്റ് സന്ദർശിച്ച് ഷെഡ്യൂളിലെ മാറ്റം ശ്രദ്ധിക്കണമെന്ന് യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.










Comments