എയർ ഇന്ത്യ ഫ്ലൈറ്റിൽ യാത്രക്കാരൻ മരിച്ച നിലയിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 22
- 1 min read

ഡൽഹിയിൽ നിന്ന് ഇന്നലെ ലക്‌നോയിലേക്ക് പോയ എയർ ഇന്ത്യ ഫ്ലൈറ്റിൽ ഒരു യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ലക്‌നോയിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോഴാണ് ഒരാൾ അനക്കമില്ലാതെ സീറ്റിൽ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. സീറ്റ് ബെൽറ്റ് അഴിച്ചിട്ടില്ലായിരുന്നു. ആസിഫ് ഉൽഹ അൻസാരിയാണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഡോക്‌ടർമാരുടെ ഒരു സംഘമാണ് അൻസാരിയുടെ മരണം സ്ഥിരീകരിച്ചത്. യാത്രാവേളയിൽ അസാധാരണമായി യാതൊന്നും തോന്നിയില്ലെന്ന് അടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










Comments