എയ്മ വോയിസ് 2025ഡൽഹി സംസ്ഥാന മത്സരം.--------------------------------------
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 1
- 1 min read

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (ഐമ) നടത്തുന്ന ദേശീയ സംഗീത മത്സരത്തിന്റെ ഭാഗമായി ഡൽഹി സംസ്ഥാനം North Zonal തലത്തിലേക്കുള്ള മത്സരം മയൂർ വിഹാർ ഫേസ് ഒന്നിൽ ഉള്ള കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ വച്ചു നടന്നു. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വന്ന ഗായകർ പങ്കെടുത്തു.
ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിൽ ആണ് മത്സരം നടന്നത്. കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ ചീഫ് മെഡിക്കൽ ഓഫീസർ ശ്രീമതി രേഖ രാമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഐമ നാഷണൽ ചെയർമാൻ ശ്രീ ബാബു പണിക്കർ, നാഷണൽ അഡീഷണൽ സെക്രട്ടറി ശ്രീ ജയരാജ് നായർ, ഐമ ഡൽഹി യുടെ പ്രസിഡന്റ് ശ്രീ അജി മേടയിൽ, സെക്രട്ടറി യും പരിപാടിയുടെ കൺവീനറുമായ ശ്രീ ജയകുമാർ സി,ട്രഷറർ ശ്രീ പി രവീന്ദ്രൻ, വിമൻസ് വിംഗ് കൺവീനർ സുജ രാജേന്ദ്രൻ, മീഡിയ കോർഡിനേറ്റർ ശ്രീ സുധീർ നാഥ്, എന്നിവർ പ്രസംഗിച്ചു. ഡൽഹിയിലെയും
ഹരിയനായിലെയും ഉത്തർ പ്രദേശിലെയും ഐമ അംഗങ്ങളും ഐമ അംഗ സംഘ ടനകളായ ലയം ഓർക്സ്ട്രാ, വൈക്കം സംഗമം, പാലക്കാടൻ കൂട്ടായ്മ, മലയാളീ വെൽഫയർ അസോസിയേഷൻ മയൂർ വിഹാർ ഫേസ് 3 യിലെ
അംഗങ്ങളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
അന്നേ ദിവസം തന്നെ ഐമ ഡൽഹിയുടെ വാർഷിക പൊതു യോഗവും, പോൾ ഡിക്ലോസ് മെമ്മോറിയാൽ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് വിതരണവും നടന്നു മിസ് ദേവന ഗോപകുമാർ, മയൂർ വിഹാർ ഫേസ് 3) ഈ അവാർഡിന് അർഹത നേടി. മെമെന്റോയും ക്യാഷ് അവാർഡും ഇവർക്ക് സമ്മാനിച്ചു
Aima Voice ന്റെ രണ്ടാം ഘട്ടം ഈ വരുന്ന 02nd November ന് ഭിവാഡിയിൽ വച്ച് നടക്കും. ഡൽഹി യിൽ നിന്ന് വിജയിച്ച ജൂനിയർ വിഭാഗത്തിൽ മിസ്. അശ്വതി പിള്ള, മിസ് വൈഗ സാറ, മാസ്റ്റർ ആദി ശങ്കർ, സീനിയർ വിഭാഗത്തിൽ Sh. K സിദ്ധാർഥ്, സൂപ്പർ സീനിയർ വിഭാഗത്തിൽ സാഹിൽ സുനിൽ, Sh. ശ്രീനിവാസൻ,ശ്രീമതി ജയ ആർ എന്നിവരെ മെമെന്റോയും സർട്ടിഫിക്കറ്റ് ഉം നൽകി ആദരിച്ചു. ഐമ വോയിസ് 2025 ന്റെ ഗ്രാൻഡ് ഫിനാലെ കൊച്ചിയിൽ Party ഡിസംബർ 27-28 തിയതികളിൽ നടക്കും










Comments