എയ്മ വോയിസ് 2025ഡൽഹി സംസ്ഥാന മത്സരം.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 18
- 1 min read

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (ഐമ) നടത്തുന്ന ദേശീയ സംഗീത മത്സരത്തിന്റെ ഭാഗമായി ഡൽഹി സംസ്ഥാനം 28/09/25 ന് ഉച്ചക്ക് 2.30 Pm മുതൽ മയൂർ വിഹാർ ഫേസ് ഒന്നിൽ ഉള്ള മുസ്ലിം കൾച്ചറൽ സെന്ററിൽ വച്ചു നടക്കും. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിലുള്ള ഗായകർക്ക് പങ്കെടുക്കാം. 21/09/25 നകം WWW.MYAIMA.ORG.IN എന്ന വെബ് സൈറ്റിലൂടെ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിൽ ആണ് മത്സരം. ഓരോ ഗായകരും രണ്ട് ഗാനങ്ങൾ വീതം ആണ് ആലപിക്കേണ്ടത്. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർ നോർത്ത് മേഖലയിലെ മത്സരാർത്ഥികളുമായി മത്സരിക്കണം. നോർത്ത് സോൺ മത്സരം നവംബർ 02 ന് ഡൽഹി എൻസി ആർ മേഖലയിൽ വച്ച് നടക്കും. സംസ്ഥാനത്ത് വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഗ്രാൻഡ് ഫിനാലെ കൊച്ചിയിൽ വച്ച് ഡിസംബർ അവസാനം നടക്കും കൂടുതൽ വിവരങ്ങൾ AIMA ഡൽഹി യുടെ സെക്രട്ടറി ജയകുമാറിനെ 9873826855 എന്ന നമ്പറിൽ ബന്ധ പെടുക.










Comments