എമ്പുരാന്‍റെ ആവേശം ഇരമ്പും; ഡൽഹിയും NCR ഉം റെഡി!
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 24
- 1 min read

റിലീസിന് മുമ്പേ റിക്കാർഡുകൾ ഭേദിച്ച് തലയെടുപ്പോടെ നിലകൊള്ളുന്ന എമ്പുരാന്‍റെ എൻട്രിക്ക് ഡൽഹിയും NCR ഉം ഒരുങ്ങിക്കഴിഞ്ഞു. സമീപകാലത്ത് ഇറങ്ങിയ ഹിറ്റുകളെയല്ലാം പ്രീ-ബുക്കിംഗിൽ പിന്നിലാക്കിയാണ് എമ്പുരാന്‍റെ മുന്നേറ്റം.
ഡൽഹി, NCR മേഖലയിൽ മുപ്പതിലധികം തീയേറ്ററുകളിലാണ് എമ്പുരാന്‍റെ റിലീസ്. ഡൽഹിയിലും ഗുരുഗ്രാമിലും PVR തീയേറ്ററുകളിൽ രാവിലെ 9 മണിക്ക് ഷോ തുടങ്ങും. രാത്രി 11 മണിക്കും പ്രദർശനമുണ്ട്. നോയിഡയിലെ PVR സൂപ്പർപ്ലെക്‌സ് ലോജിക്‌സിൽ ദിവസം 13 ഷോകളാണ് ഉള്ളത്. ഗുരുഗ്രാമിലെ വേവ് അർബാന പ്രീമിയത്തിൽ പതിനൊന്ന് ഷോകളുണ്ട്.
ആവേശം അലതല്ലാൻ ഇനി വെറും മൂന്ന് നാളുകൾ മാത്രം!!










Comments