top of page

എടത്വാ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി

  • റെജി നെല്ലിക്കുന്നത്ത്
  • Apr 27, 2024
  • 1 min read



ree

എടത്വ: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വ സെന്‍റ് ജോർജ്ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറി. പുലർച്ചെ 5.45 ന് മധ്യസ്ഥ പ്രാർത്ഥനക്കും ലദീഞ്ഞിനും ദിവ്യബലിക്കും ശേഷം രാവിലെ 7.30 ന് ആയിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷി നിർത്തി വികാരി റവ. ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.






ree

"വിശുദ്ധ ഗീവര്‍ഗീസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ" എന്ന പ്രാർത്ഥനയാൽ പള്ളിയും പരിസരവും മുഖരിതമായിരുന്നു. ഇനിയുള്ള നാളുകള്‍ എടത്വാ പള്ളി ലക്ഷക്കണക്കിന് തീര്‍ത്ഥാടകർക്ക് അഭയകേന്ദ്രമായിരിക്കും. പ്രധാന തിരുനാൾ മെയ് 7 ചൊവ്വാഴ്ച്ചയാണ്. മെയ് 14 വരെ നീളുന്ന തിരുനാൾ എട്ടാമിടത്തോടെ സമാപിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page