എടത്വ പള്ളിയിൽ തീർത്ഥാടക ലക്ഷങ്ങൾക്ക് അനുഗ്രഹ വർഷമായി വിശുദ്ധ ഗീവർഗീസ് സഹദയുടെ തിരുസ്വരൂപം പ്രധാന കാവടത്തിൽ പ്രതിഷ്ഠിച്ചു
- റെജി നെല്ലിക്കുന്നത്ത്
- May 3, 2024
- 1 min read


വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി ദൈവാലയത്തിന്റെ പ്രധാന കവാടത്തിൽ പ്രതിഷ്ഠിച്ചു.രാവിലെ 7 :30 ന് ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ ഫാ.വർഗീസ് താനമാവുങ്കൽ, വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, ഫാ. തോമസ് കാരക്കാട് എന്നിവരുടെ മുഖ്യ കാർമികത്വം വഹിച്ചു.ആണ്ടു വട്ടത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ചടങ്ങ് ദർശിക്കുവാൻ തമിഴ്നാട്ടിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും, ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേർന്നത്. അഭുതപൂർവ്വമായ തീർഥാടക വർദ്ധിച്ച സാഹചര്യത്തിൽ ഭക്തജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി കൈക്കാരന്മാരായ ജെയ്സപ്പൻ മത്തായി കണ്ടത്തിൽ,ജെയിംസ് കുട്ടി കന്നേൽ തോട്ടുകടവിൽ,പി കെ ഫ്രാൻസിസ് പത്തിൽ കണ്ടത്തി പറമ്പിൽ എന്നിവർ അറിയിച്ചു.

ജനറൽ കൺവീനർ ബിനോയി മാത്യു ഉലക്കപ്പാടിൽ,
ജോൺ ചാക്കോ വടക്കേറ്റം പുന്നപ്ര, ജോച്ചൻ ജോസഫ്,ജോസി പറത്തറ, ജെയിൻ മാത്യു കറുകയിൽ, വിൻസെന്റ് കെ പി, ജോബി കണ്ണമ്പള്ളി, ജോബിൻ മണലേൽ, ആൻസി ജോസഫ് പാരിഷ് കൗൺസിൽ അംഗങ്ങൾ വിവിധ വിഭാഗം കൺവീനർമാർ നേതൃത്വം നൽകി.










Comments