top of page

എടത്വാ പള്ളി തിരുനാൾ ഇന്ന്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 7
  • 1 min read

എടത്വ: ചരിത്ര പ്രസിദ്ധമായ എടത്വാ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പ്രധാന തിരുനാൾ പ്രദക്ഷിണം ഇന്ന് നടക്കും.

ഉച്ച കഴിഞ്ഞ് 3 ന് തൂത്തുക്കുടി രൂപത മെത്രാൻ റവ: ഡോ. സ്റ്റീഫൻ ആൻ്റണി പിള്ളൈയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ശേഷം 4 ന് പ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണം നടക്കും. ഫാ. ആൻഡ്രൂസ് കുന്നത്ത് നേതൃത്വം വഹിക്കും. കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ് വിശുദ്ധ ഗീവർഗീസിൻ്റെ തിരുസ്വരൂപം വഹിക്കുന്നത്. ആയിരക്കണക്കിന് വിശ്വാസികൾ അകമ്പടി സേവിക്കും. ഇന്നലെ വിശുദ്ധ ഗീവര്‍ഗീസ്‌ സഹടയുടെ ചെറിയ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പള്ളിക്ക് ചുറ്റുമായി നടന്നു. ഫാ. യോഹന്നാൻ കട്ടത്തറ മുഖ്യകാര്‍മികത്വം വഹിച്ചു. പ്രദക്ഷിണത്തിന് രൂപങ്ങളും, കൊടയും, കുരിശും വഹിച്ചത് തമിഴ്നാട്ടിലെ രാജാക്കമംഗലം തുറക്കാരാണ്. കൊടിയേറ്റ് ദിനം മുതൽ പള്ളിയും പരിസര പ്രദേശങ്ങളിലും വിശ്വാസികൾ തമ്പടിച്ചു വരുകയായിരുന്നു. തദ്ദേശിയരും തമിഴ്നാട്ടുകാരും മാത്രമല്ല കർണാടക, ആന്ധ്ര, മുബൈ എന്നീ സ്ഥലങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ എടത്വ പള്ളിയിൽ എത്തുന്നുണ്ട്.

പ്രധാന തിരുനാൾ പ്രദക്ഷിണം കഴിയുന്നതോടെ ഇടവക വിശ്വാസികളുടെ തിരുനാൾ ആരംഭിക്കും. മെയ് 14 ന് എട്ടാമിടത്തോടെ തിരുനാൾ സമാപിക്കുo

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page