എക്‌സിലെ ജനപ്രീതിയിൽ നരേന്ദ്ര മോദി നമ്പർ വൺ
- പി. വി ജോസഫ്
- Jul 15, 2024
- 1 min read

സമൂഹമാധ്യമമായ എക്‌സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സ് 100 മില്യൻ കവിഞ്ഞു. ഇതോടെ നിലവിൽ അധികാരത്തിലിരിക്കുന്ന ലോകനേതാക്കളിൽ മോദിയാണ് നമ്പർ വൺ. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ 38.1 മില്യനുമായി മോദിയേക്കാൾ ബഹുദൂരം പിന്നിലാണ്.
ഈ അഭിമാനകരമായ നേട്ടത്തിലുള്ള അഭിമാനവും സന്തോഷവും പ്രധാനമന്ത്രി എക്‌സിലൂടെ ആരാധകരുമായി പങ്കുവെച്ചു.
മുൻ നേതാക്കളെയും ഉൾപ്പെടുത്തിയുള്ള മൊത്തം ലിസ്റ്റെടുത്താൽ ജനപ്രീതിയിൽ ഒന്നാമൻ മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമയാണ്. 131.7 മില്യൻ ഫോളോവേഴ്‌സാണ് ഒബാമയ്ക്കുള്ളത്. അതിന് തൊട്ടുപിന്നിലാണ് രണ്ടാം സ്ഥാനത്ത് പ്രധാനമന്ത്രി ശ്രീ മോദി. 87.4 മില്യനുമായി മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപാണ് മൂന്നാം സ്ഥാനത്ത്. 38.1 മില്യനുള്ള ജോ ബൈഡന് നാലാം സ്ഥാനമാണ്. തുർക്കി പ്രസിഡന്‍റ് തൈയിപ് എർദോഗനാണ് അഞ്ചാം സ്ഥാനം - 21.5 മില്യൻ.
രാഷ്‍ട്രീയേതര പ്രമുഖരെ കൂടി ഉൾപ്പെടുത്തുമ്പോൾ ഏറ്റവും മുന്നിൽ എക്‌സിന്‍റെ ഉടമ ഇലോൺ മസ്ക്കാണ്. 188.7 മില്യനുമായി മസ്ക്ക് 200 മില്യനിലേക്കുള്ള കുതിപ്പിലാണ്.
എക്‌സ് പ്ലാറ്റ്‍ഫോമിൽ 100 മില്യൻ പിന്നിട്ട് മുന്നോട്ട് കുതിക്കുന്ന നരേന്ദ്ര മോദിക്ക് യൂട്യൂബിൽ 25 മില്യനും ഇൻസ്റ്റാഗ്രാമിൽ 91 മില്യനും ഫോളോവേഴ്‌സാണ് ഉള്ളത്.










Comments