എക്‌സിറ്റ് പോളുകളെ അപ്രസക്തമാക്കിയ ജനവിധി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 4, 2024
- 1 min read

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്നു നടന്നപ്പോൾ പലരുടെയും കണക്കു കൂട്ടലുകൾ തെറ്റിച്ച ഫലമാണ് പുറത്തു വന്നത്. എക്‌സിറ്റ് പോളുകളൊക്കെ അപ്രസക്തമായി. ഒടുവിലത്തെ ലീഡ് നില അനുസരിച്ച് NDA ക്ക് 293 ഉം, ഇന്ത്യാ മുന്നണിക്ക് 232 ഉം സീറ്റുകളിലാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്. കേരളത്തിൽ UDF തരംഗമായിരുന്നുവെന്ന് നിസംശയം പറയാം. 18 സീറ്റുകളിലാണ് വിജയം കൈവരിച്ചത്. മിക്ക മണ്ഡലങ്ങളിലും തകർപ്പൻ വിജയമാണ് സ്ഥാനാർത്ഥികൾ കൈവരിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. റായ് ബറേലിയിലും രാഹുൽ ഗാന്ധിക്ക് മിന്നും വിജയം നേടാൻ കഴിഞ്ഞു. ചരിത്രത്തിലാദ്യമായി കേരളത്തിൽ BJP അക്കൗണ്ട് തുറന്നു. തൃശ്ശൂരിൽ സുരേഷ് ഗോപി 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. LDF ന് കേവലം 1 സീറ്റിൽ ഒതുങ്ങേണ്ടി വന്നു.
വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1,52,513 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെയാണ് അദ്ദേഹം തോൽപ്പിച്ചത്. ഉത്തർ പ്രദേശിലെ ആകെയുള്ള 80 സീറ്റുകളിൽ SP യും സഖ്യകക്ഷികളും 42 സീറ്റുകളിലും BJP യും സഖ്യ കക്ഷികളും 37 സീറ്റുകളിലും വിജയിച്ചു. ഡൽഹിയിലെ 7 സീറ്റുകളിലും BJP ക്കാണ് വിജയം.










Comments