'ഉലകനായകൻ' മടുത്തു; ഇനി വേണ്ട ആ പുകഴ്ത്ത്
- പി. വി ജോസഫ്
- Nov 12, 2024
- 1 min read

ഉലകനായകൻ എന്ന വിശേഷണത്തോട് മടുപ്പ് പ്രകടിപ്പിച്ച് കമൽ ഹാസൻ. ഇനിമുതൽ അങ്ങനെ വിളിക്കരുതെന്ന് സോഷ്യൽ മീഡിയിൽ ഷെയർ ചെയ്ത പ്രസ്താവനയിൽ അദ്ദേഹം അഭ്യർത്ഥിച്ചു. കലയാണ് ഏറ്റവും ശ്രേഷ്‍ഠം. നടൻ അതിന് മുകളിലല്ല. അനേകം പേരുടെ കഠിനാധ്വാന ഫലമാണ് സിനിമ. ഇപ്പോഴും സിനിമയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുന്ന കേവലമൊരു വിദ്യാർത്ഥിയാണ് താൻ. അതുകൊണ്ട് ഉലകനായകൻ എന്ന് വിളിക്കരുതെന്നാണ് അഭ്യർത്ഥന. ആരാധകരോട് മാത്രമല്ല, മാധ്യമങ്ങളോടും സുഹൃത്തുക്കളോടും പാർട്ടി പ്രവർത്തകരോടും എല്ലാവരോടുമാണ് ഈ അഭ്യർത്ഥന നടത്തിയിരിക്കുന്നത്. കമൽ ഹാസൻ, കമൽ, KH എന്നിങ്ങനെ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഉലകനായകനെന്ന വിശേഷണത്തിൽ ഉൾച്ചേർന്നിരിക്കുന്ന സ്‍നേഹവായ്പ്പിന് അദ്ദേഹം നന്ദിയും കടപ്പാടും ഉണ്ടെന്ന് പറഞ്ഞു.










Comments