ഉത്തരേന്ത്യയിലെ ഉഷ്‍ണതരംഗം - ഡൽഹിയിൽ റെഡ് അലർട്ട്
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 20, 2024
- 1 min read

ഡൽഹിയിലും NCR മേഖലയിലും ഉഷ്‍ണതരംഗം രൂക്ഷമായി തുടരുകയാണ്. പത്തിടങ്ങളിൽ താപനില 45 ഡിഗ്രിക്ക് മുകളിലാണ്. വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ മുംഗേഷ്‍പൂരിൽ 46.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഡൽഹി, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത ഏതാനും ദിവസങ്ങളിൽ ഉഷ്‍ണതരംഗം രൂക്ഷമായി തുടരുമെന്നാണ് മുന്നറിയിപ്പ്. ദാഹം തോന്നിയില്ലെങ്കിലും വെള്ളം ധാരാളം കുടിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്










Comments