ഈ തിരഞ്ഞെടുപ്പ് മോദിക്കെതിരായ രാഷ്ട്രീയ വിധിയെഴുത്ത്: കെ. സുധാകരൻ
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 23, 2024
- 1 min read

ദിൽഷാദ് ഗാർഡനിൽ കനയ്യ കുമാറിനായി വോട്ട് തേടി കോൺഗ്രസ്
ഇപ്പോൾ രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ബി ജെ പി സർക്കാരിനും നരേന്ദ്ര മോദിക്കും എതിരായ രാഷ്ട്രീയ വിധിയെഴുത്ത് ആയി മാറുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ അഭിപ്രായപ്പെട്ടു. കനയാ കുമാറിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച് മിഷൻ ദിൽഷാദ് ഗാർഡനിൽ സംഘടിപ്പിച്ച യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.സുധാകരൻ
ബി ജെ പിക്ക് എതിരായ ജനാധിപത്യ പോരാട്ടവും അതോടൊപ്പം. ധാർമികതയുടെ,സത്യത്തിന്റെ
നേരിന്‍റെ തിരഞ്ഞെടുപ്പാണ് നമുക്കു മുന്നിൽ വരുന്നത്. അവിടെ
ജനാധിപത്യം പുലർത്താൻ കഴിയണം.
നമ്മുടെ പ്രതികരണങ്ങൾ പ്രതിഷേധങ്ങൾ കുറയുകയാണ്.
നരേന്ദ്ര മോദിക്കെതിരായ രാഷ്ട്രീയ വിധിയാണ് ഇവിടെ ഉണ്ടാകേണ്ടത്.
ഭാഷക്കും ദേശത്തിനും അതീതമായ കൂട്ടായ്‌മ ഇന്ത്യയിൽ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










Comments