ഇസ്രായേലിൽ ഇറാന്‍റെ മിസ്സൈലാക്രമണം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 1, 2024
- 1 min read

ഇറാൻ ഇസ്രായേലിലേക്ക് മിസ്സൈലാക്രമണം നടത്തി. ഡസൻ കണക്കിന് മിസ്സൈലുകളാണ് വിവിധ ഇസ്രായേലി നഗരങ്ങളിൽ പതിച്ചത്. ടെൽ അവിവ്, ജറുസലേം, ഹൈഫ നഗരങ്ങളിലാണ് മിസ്സൈലുകൾ പതിച്ചത്. ലബനോണിൽ ഹെസ്‍ബുള്ള നേതാവായ ഹസ്സൻ നസ്രള്ളയെ വധിച്ച നടപടിക്ക് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് ഇസ്ലാമിക് റവല്യൂഷനറി സേനയെ ഉദ്ധരിച്ചുകൊണ്ട് ഇറാനിലെ ഔദ്യോഗിക മാധ്യമം വിശദമക്കി.
ഇസ്രായേലിന്‍റെ പ്രതിരോധത്തിന് ശക്തി പകരണമെന്നും ഇറാൻ അയക്കുന്ന മിസ്സൈലുകൾ വെടിവെച്ച് വീഴ്ത്തണമെന്നും അമേരിക്കൻ സൈന്യത്തിന് പ്രസിഡന്‍റ് ജോ ബൈഡൻ ഉത്തരവ് നൽകിയിട്ടുണ്ട്.










Comments