ഇറ്റലിയിൽ നിന്നൊരു വൈറൽ സെൽഫി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 15, 2024
- 1 min read

ഇറ്റലിയിൽ G7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോക നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. നേതാക്കളുമായി ഒന്നിച്ചും ഒറ്റയ്ക്കും ഫോട്ടോ എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ ഏറ്റവും വൈറലായ ഫോട്ടോ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോനി എക്‌സിൽ ഷെയർ ചെയ്ത ഒരു ചിത്രമാണ്. നരേന്ദ്ര മോദിയൊടൊപ്പമുള്ള വീഡിയോ സെൽഫിയാണ് അവർ പങ്കുവെച്ചത്.
പിന്നീട് മോദിയും മെലോനിയും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണം ചർച്ച ചെയ്തു.










Comments