top of page

ഇറാനിയൻ സംവിധായകന് 8 വർഷം തടവ്, ഒപ്പം ചാട്ടവാറടിയും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 10, 2024
  • 1 min read



ree

ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന വിധം ഗൂഢാലോചനയിൽ ഏർപ്പെട്ടുവെന്ന ആരോപണം ചുമത്തി ഇറാനിയൻ ചലച്ചിത്ര സംവിധായകൻ മൊഹമ്മദ് റസൌലോഫിന് 8 വർഷത്തെ ജയിൽ ശിക്ഷ. ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തടവിന് പുറമെ ചാട്ടവാറടിയും പിഴയുമുണ്ട്. അദ്ദേഹത്തിന്‍റെ സ്വത്തുവകകൾ കണ്ടുകെട്ടാനും നടപടി ഉണ്ടാകും.


"ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്" എന്ന അദ്ദേഹത്തിന്‍റെ ചിത്രം ഈ മാസം 14 ന് നടക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിൽ നിന്ന് പിന്‍മാറണമെന്ന സമ്മർദ്ദം അദ്ദേഹം തള്ളിക്കളഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയത്. തലസ്ഥാനമായ ടെഹ്‍റാനിൽ ഉണ്ടായ രാഷ്‍ട്രീയ കലാപങ്ങൾ ഒരു ജഡ്‍ജിയിൽ ഉണ്ടാക്കിയ മനോവിഭ്രാന്തിയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page