ഇന്ന് അന്താരാഷ്‍ട്ര നെഴ്‌സസ് ദിനം
- പി. വി ജോസഫ്
- May 12, 2024
- 1 min read
ഇന്ന് അന്താരാഷ്‍ട്ര നെഴ്‌സസ് ദിനം ലോകമെങ്ങും ആഘോഷിക്കുകയാണ്. ആരോഗ്യ പരിചരണത്തിന്‍റെ ഹൃദയമാണ് നെഴ്‌സുമാർ എന്ന് പറയാറുണ്ട്. നെഴ്‌സുമാർ നടത്തിവരുന്ന സ്തുത്യർഹമായ സേവനങ്ങൾ ആദരവോടെ അന്താരാഷ്‍ട്ര സമൂഹം ഓർമ്മിക്കുന്ന ദിവസമാണ് ഇന്ന്. സമൂഹത്തിന്‍റെ ആരോഗ്യ പരിചരണത്തിലും രോഗ ശുശ്രൂഷയിലും ക്ഷേമത്തിലും അവർ നൽകിവരുന്ന സംഭാവനകൾ ആദരണീയമാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് നെഴ്‌സുമാർ സ്വന്തം ജീവൻ ത്യജിച്ചും നടത്തിയ സേവനങ്ങളും അവർ അനുഭവിച്ച യാതനകളും ലോകജനതക്ക് മറക്കാനാകില്ല.
ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധയായ നെഴ്‌സായ ഫ്ലോറൻസ് നൈറ്റിംഗേലിന്‍റെ ജന്‍മദിനമായ മെയ് 12 ആണ് എല്ലാ വർഷവും അന്താരാഷ്‍ട്ര നെഴ്‌സസ് ദിനമായി ആഘോഷിക്കുന്നത്.












Comments