ഇന്ത്യൻ വംശജയായ ഭാര്യ ജീവിതത്തിലെ സ്വാധീനമാണെന്ന് ജെ.ഡി വാൻസ്
- പി. വി ജോസഫ്
- Jul 16, 2024
- 1 min read

ജീവിതത്തിൽ ഭാര്യ ഉഷ ചിലുകുരി ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അമേരിക്കയിലെ റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി ജെ.ഡി വാൻസ് വാചാലനായി. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്‍റെ വ്യക്തിജീവിതത്തെയും ആത്മീയ ജീവിതത്തെയും പരുവപ്പെടുത്തിയത് ഹിന്ദുമത വിശ്വാസിയായ ഉഷയാണ്. താൻ നേരിട്ട വെല്ലുവിളികളെ അതിജീവിക്കാൻ ഉഷ സഹായകമായെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിൽ നിന്ന് അമേരിക്കയിൽ കുടിയേറിയ മാതാപിതാക്കളുടെ മകളാണ് ഉഷ.

ക്രൈസ്തവനായാണ് വളർന്നതെങ്കിലും വാൻസിന്‍റെ മാമ്മോദീസ നടന്നത് 2018 ലാണ്. നിയമബിരുദത്തിന്പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് വാൻസും ഉഷയും പരിചയപ്പെട്ടത്. വിവാഹം 2014 ൽ നടന്നു. പരമ്പരാഗത ചടങ്ങുകൾക്ക് പുറമെ ഹിന്ദു ആചാരപ്രകാരവും ചടങ്ങ് നടത്തി. ഇപ്പോൾ മൂന്ന് മക്കളുണ്ട്.
അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്നലെയാണ് വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ജെ.ഡി. വാൻസിനെ പ്രഖ്യാപിച്ചത്. ഭർത്താവിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഫുൾ ടൈം വർക്ക് ചെയ്യാനായി ഉഷ തന്‍റെ ജോലി രാജിവെച്ചു. മുംഗെർ, ടോൾസ് & ഓൾസൺ എന്ന നിയമ സ്ഥാപനത്തിൽ അഭിഭാഷക ആയിരുന്നു ഉഷ.
Comments