ഇന്ത്യയിൽ ഔദ്യോഗിക ദുഃഖാചരണം മൂന്ന് ദിവസം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 22
- 1 min read

കാലം ചെയ്‌ത ഫ്രാൻസീസ് മാർപാപ്പയോടുള്ള ആദരസൂചകമായി ഇന്ത്യയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഏപ്രിൽ 22, 23 തീയതികളിലും, മാർപാപ്പയുടെ സംസ്ക്കാര ചടങ്ങുകൾ നടക്കുന്ന ദിവസവുമാണ് ദുഃഖാചരണം. ദേശീയ പതാക ഉയർത്തിയിരിക്കുന്ന മന്ദിരങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടും. വിനോദ പരിപാടികൾ ഒഴിവാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്‍താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.
മാർപാപ്പയുടെ വിയോഗത്തിൽ ലോകനേതാക്കൾ അനുശോചനം രേഖപ്പെടുത്തി. സംസ്ക്കാര ചടങ്ങുകളിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കും.










Comments