ഇന്ത്യയുടെ UNSC സ്ഥിരാംഗത്വത്തിന് ലോകനേതാക്കളുടെ പിന്തുണ
- പി. വി ജോസഫ്
- Sep 27, 2024
- 1 min read

ഐക്യരാഷ്‍ട്ര രക്ഷാ കൗൺസിലിലെ (UNSC) ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ പിന്തുണ വ്യക്തമാക്കി. നേരത്തെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും, ഫ്രാൻസിന്‍റെ ഇമ്മാനുവേൽ മാക്രോണും പിന്തുണ അറിയിച്ചിരുന്നു. രക്ഷാ കൗൺസിൽ കൂടുതൽ പ്രാതിനിധ്യം ഉള്ളതാകണമെന്നും, കൂടുതൽ സജീവമാകണമെന്നും, രാഷ്‍ട്രീയ നിലാപാടുകൾ കൊണ്ട് അത് ദുർബ്ബലമാകാൻ പാടില്ലെന്നും സ്റ്റാർമർ പറഞ്ഞു. ന്യൂയോർക്കിൽ ഐക്യരാഷ്‍ട്ര ജനറൽ അസംബ്ലിയുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ രക്ഷാ കൗൺസിലിൽ അഞ്ച് സ്ഥിരാംഗങ്ങളാണ് ഉള്ളത്. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ചൈന, ഫ്രാൻസ് എന്നിവയാണ് അവ. പ്രമേയങ്ങൾ വീറ്റോ ചെയ്യാൻ ഈ അഞ്ച് രാജ്യങ്ങൾക്കാണ് അധികാരം. സ്ഥിരമല്ലാതെ രണ്ട് വർഷത്തെ കാലാവധിയിൽ ജനറൽ അസംബ്ലി തിരഞ്ഞെടുക്കുന്ന 10 അംഗരാജ്യങ്ങളും നിലവിൽ രക്ഷാ കൗൺസിലിൽ ഉണ്ട്. ഇന്ത്യ, ജപ്പാൻ, ജർമ്മനി, ബ്രസീൽ എന്നീ രാജ്യങ്ങളെ സ്ഥിരാംഗങ്ങൾ ആക്കണമെന്നും, മറ്റ് അംഗങ്ങളുടെ എണ്ണം കൂട്ടണമെന്നും സ്റ്റാർമർ ആവശ്യപ്പെട്ടു.










Comments