top of page

ഇതുവരെ വൃത്തികെട്ട ജന്തു; ഇപ്പോൾ ഫിഷ് ഓഫ് ദ ഇയർ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 20
  • 1 min read
ree

ലോകത്തിലെ ഏറ്റവും വിരൂപ ജന്തുവെന്ന ദുഷ്‍പ്പേരുള്ള ബ്ലോബ്‍ഫിഷിന് ഇനി അഭിമാനിക്കാം. ആഴക്കടൽ മത്സ്യമായ അതിന് ഒരു പരിസ്ഥിതി സംഘടന ഫിഷ് ഓഫ് ദ ഇയർ ബഹുമതി നൽകി ആദരിച്ചിരിക്കുകയാണ്. ന്യൂസിലാൻഡിലെ മൗണ്ടെൻ ടു സീ കൺസർവേഷൻ ട്രസ്റ്റ് നടത്തിയ വാശിയേറിയ വാർഷിക മത്സരത്തിലാണ് ബ്ലോബ്‍ഫിഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ശുദ്ധജല മത്സ്യങ്ങളെക്കുറിച്ചും കടൽ മത്സ്യങ്ങളെക്കുറിച്ചും മനുഷ്യർക്ക് അവബോധം സൃഷ്‍ടിക്കാൻ പരിസ്ഥിതി സംഘടന എല്ലാ വർഷവും ഇത്തരം മത്സരങ്ങൾ നടത്താറുണ്ട്. 5,500 പേർ വോട്ട് രേഖപ്പെടുത്തിയതിൽ 1,300 വോട്ട് നേടിയാണ് വിരൂപ മത്സ്യം ജേതാവായത്.


അഗ്ലി ആനിമൽ പ്രിസർവേഷൻ സൊസൈറ്റി 2013 ലാണ് ബ്ലോബ്‍ഫിഷിനെ ലോകത്തിലെ ഏറ്റവും വൈരൂപ്യമുള്ള ജന്തുവെന്ന് മുദ്രകുത്തി നാണം കെടുത്തിയത്. പ്രധാനമായും ന്യൂസിലാൻഡിലും ആസ്ത്രേലിയയിലും കാണപ്പെടുന്ന ഈ മത്സ്യം കടലിൽ 4000 അടി വരെ ആഴത്തിലാണ് ജീവിക്കുന്നത്. ആഴത്തിൽ വടിവൊത്ത മീനാണെങ്കിലും പിടിച്ച് കരയിലെത്തിക്കുമ്പോഴേക്കും അതിന്‍റെ മുഖത്തിന്‍റെ ഷേപ്പ് ഒരു കാർട്ടൂൺ ചിത്രം പോലെ വികൃതമാകുകയാണ് ചെയ്യുക..

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page