ഇടക്കാല ജാമ്യത്തിൽ പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 16, 2024
- 1 min read

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചതിൽ പ്രത്യേക പരിഗണനയൊന്നും നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ED അറസ്റ്റ് ചെയ്ത നടപടി ചോദ്യം ചെയ്ത് കേജരിവാൾ നൽകിയ ഹർജ്ജി പരിഗണിക്കവെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്‍മി പാർട്ടിക്ക് ജനങ്ങൾ വോട്ട് ചെയ്താൽ തനിക്ക് തിരികെ ജയിലിലേക്ക് പോകേണ്ടി വരില്ലെന്ന് കേജരിവാൾ പ്രസംഗിച്ച കാര്യം സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്ത കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. അത് ജാമ്യ വ്യവസ്ഥ ലംഘിക്കുന്നതാണെന്നാണ് ED യുടെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ അത് അദ്ദേഹത്തിന്‍റെ ധാരണയാണെന്നും അതേക്കുറിച്ച് തങ്ങൾക്ക് ഒന്നും പറയാനില്ലെന്നും, ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.










Comments