top of page

ആർ.കെ. പുരം സെന്‍റ് പീറ്റേഴ്‌സ് ചർച്ചിൽ ഓറിയന്‍റേഷൻ പ്രോഗ്രാം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 3
  • 1 min read
ree

ആർ.കെ.പുരം സെന്‍റ് പീറ്റേഴ്‌സ് ചർച്ചിൽ മാർച്ച് 2 ഞായറാഴ്ച്ച നടന്ന ഓറയന്‍റേഷൻ പ്രോഗ്രാമിന് ഫാ. സുനിൽ അഗസ്റ്റിൻ നേതൃത്വം നൽകി. പ്രമുഖ പ്രഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. ഡോ. കെ.സി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ കൗമാരപ്രായക്കാരിൽ കണ്ടുവരുന്ന ദുസ്വാഭാവങ്ങളെക്കുറിച്ചും, അവ രക്ഷകർത്താക്കൾക്ക് എങ്ങനെ ഒരു പരിധിവരെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ചും വളരെ വിശദമായും മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയും വിധം സൗമ്യ ഭാഷയിൽ മറ്റുള്ളവരെ അതു വേണ്ട വിധം ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ഇന്നത്തെ അവസ്ഥയിൽ കുട്ടികൾക്ക് മേലുള്ള രക്ഷകർത്താക്കളുടെ സ്വാധീനം തീർച്ചയായും ചെറിയ തോതിൽ എങ്കിലും പ്രയോജനപ്പെടും എന്നത് ഒരു സത്യമാണ് എന്നതിൽ തർക്കമില്ല.


ree

പല രക്ഷകർത്താക്കളും നേരിട്ടും ഫോണിൽ കൂടിയും അനുമോദനങ്ങൾ അറിയിക്കാനും മറന്നില്ല. കേവലം ഒരു ദിവസം അല്ല, മുന്നോട്ടും ഇങ്ങനെ ഉള്ള പ്രവർത്തനങ്ങളിൽ ഒപ്പമുണ്ടാകും എന്ന് അദ്ദേഹം അറിയിച്ചു.


ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page