ആർ. കെ. പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ തിരുന്നാൾ നാളെ മുതൽ
- റെജി നെല്ലിക്കുന്നത്ത്
- Jul 17, 2024
- 1 min read

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോശ്ലീഹായുടെയും , ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ളീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാളിന് തുടക്കം കുറിച്ചുകൊണ്ടുള്ള നൊവേനക്ക് നാളെ തുടക്കം . ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 6 .30 ന് സെന്റ് പീറ്റേഴ്സ് ഭവൻ, ബെർസറായിൽ വിശുദ്ധ കുർബാന, നൊവേന, ലദീഞ് , നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും . ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളാണ് നേതൃത്വം നൽകുന്നത് . മുഖ്യ തിരുന്നാൾ ദിനമായ ജൂലൈ 28 ഞായറാഴ്ച ഉച്ചകഴിഞ് 2 .30 ന് വസന്ത് വിഹാർ സെന്റ് ഡൊമിനിക് ദേവാലയത്തിൽ കൊടിയേറ്റ്, പ്രെസുദേന്തി വാഴ്ച്ച , ,ആഘോഷമായ റാസ കുർബാന , ലദീഞ് , പ്രദക്ഷിണം എന്നിവയുണ്ടായിരിക്കും
വൈകുന്നേരം 6 മണി മുതൽ സെക്ടർ 4 -ലെ DMA ഓഡിറ്റോറിയത്തിൽ ഹെവൻലി വോയിസ് ഓർക്കസ്ട്രയുടെ ഗാനമേളയും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.










Comments