top of page

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവക തിരുന്നാൾ സമാപിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 28
  • 1 min read
ആർ  കെ പുരം  സെന്റ് പീറ്റേഴ്സ് ഇടവക ത്തിരുന്നാളിന് മുൻവികാരി ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ കോടിയേറ്റുന്നു. സമീപം വികാരി ഫാ. സുനിൽ അഗസ്റ്റിൻ
ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവക ത്തിരുന്നാളിന് മുൻവികാരി ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ കോടിയേറ്റുന്നു. സമീപം വികാരി ഫാ. സുനിൽ അഗസ്റ്റിൻ

ർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിലെ വി. പത്രോസിന്റെയും , വി. തോമാസ്ലീഹായുടെയും , വി. അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ജൂലൈ 27 ന് വൈകുന്നേരം 4 .30 ന് ആർ കെ പുരം സെക്ടർ 12 ലെ ഹോളി ചൈൽഡ് ഓക്സിലിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മുൻ വികാരി ഫാ. ഡേവിസ് കള്ളിയത്ത്പറമ്പിൽ തിരുന്നാൾ കൊടിയേറ്റി. വി. കുർബാനക്കു ഫാ. എബിൻ കുരുവൻപ്ലാക്കൽ MST മുഖ്യ കാർമികത്വം വഹിച്ചു. സഹകാർമികരായി ഫാ. ഡേവിസ് കള്ളിയത്ത്പറമ്പിൽ, ഫാ. ബോബി കയ്യാല എന്നിവർ പങ്കെടുത്തു. വചനസന്ദേശം ഫാ. ബോബി കയ്യാല നൽകി . ലദീഞ് , പ്രദക്ഷിണം എന്നിവയുടെ നേതൃത്വം വികാരി ഫാ. സുനിൽ അഗസ്റ്റിൻ ആയിരുന്നു. തുടർന്ന് ഹെവൻലി വോയിസ് ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും ഡൽഹി സ്റ്റാർസ്ന്റെ കോമഡി ഷോയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു .

ആർ  കെ പുരം  സെന്റ് പീറ്റേഴ്സ് ഇടവക ത്തിരുന്നാൽ പ്രദക്ഷിണത്തിനു  വികാരി ഫാ സുനിൽ അഗസ്റ്റിൻ നേതൃത്വം നൽകുന്നു
ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവക ത്തിരുന്നാൽ പ്രദക്ഷിണത്തിനു വികാരി ഫാ സുനിൽ അഗസ്റ്റിൻ നേതൃത്വം നൽകുന്നു

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page