ആശ്രം "പാഞ്ചജന്യം" ബാലഗോകുലത്തിന്റെ വാർഷിക പൊതുയോഗവും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 20
- 1 min read

ആശ്രം "പാഞ്ചജന്യം" ബാലഗോകുലത്തിന്റെ വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. ആശ്രം ഡി എം എ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ എം എസ്സ് ജയിൻ അധ്യക്ഷത വഹിച്ചു. മേഖല ജനറൽ സെക്രട്ടറി അരുൺ വെള്ളൂർ, ഭഗിനി പ്രമുഖ മഞ്ജുഷ സാലിഷ്, സംഘടന സെക്രട്ടറി ബിജു എ കെ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
ശ്രീകല അനിൽ(രക്ഷാധികാരി ), സനിത കൃഷ്ണൻ, അഡ്വ. ഭാഗ്യ അജിത് (സഹ രക്ഷധികാരിമാർ ), എം എസ്സ് ജയിൻ (പ്രസിഡന്റ് ), മഞ്ജുഷ സാലിഷ്, മോഹൻ സി നായർ (വൈ. പ്രസിഡന്റ് ), ശിവകുമാർ (സെക്രട്ടറി ), രതീഷ് ജി നായർ, ബാബു മലമ്പാറക്കൽ (ജോ. സെക്രട്ടറി ), രാജി ആർ നായർ (ഖജാൻജി ), സിന്ധു രാജേഷ് (സഹ ഖജാൻജി ), നിഷ ഷിബു (മലയാളം മിഷൻ കോർഡിനേറ്റർ ), നിഷ ജയചന്ദ്രൻ (ഭഗിനി പ്രമുഖ ), സ്വപ്‍ന സനിൽ, സജിത ചന്ദ്രൻ (സഹ ഭാഗിനി ), അമ്പാടി പിള്ള (ബാലമിത്രം ), അമൃതേഷ് ജയചന്ദ്രൻ, ശ്രീഹരി എസ് (സഹ ബാലമിത്രം എന്നിവരെ കൂടാതെ, പതിമൂന്ന് (13) എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു.










Comments