ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 26
- 1 min read

ഡൽഹിയിൽ കോവിഡ് ലോക്കഡോൺ പ്രഖ്യാപിച്ചിട്ട് അഞ്ചു വർഷം തികയുകയാണ്. കഴിഞ്ഞ കോവിഡ് കാലഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ ചെയ്ത കാരുണ്യപ്രവർത്തനങ്ങൾ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനി പ്രശംസിച്ചു. തിരുമേനിയുടെ അധ്യക്ഷതയിൽ സെൻറ് പീറ്റേഴ്സ് പാത്രിയർക്ക കത്തീഡ്രലിൽ ഡൽഹിയിലെ എല്ലാ ആരോഗ്യപ്രവർത്തകരും ഒരുമിച്ചുകൂടുകയുണ്ടായി. എല്ലാവരുടെയും സമ്മതത്തോടെ ഈ കൂട്ടായ്മക്ക് ഗുഡ് സമരിട്ടൻ ലീഗ് എന്ന് നമ്മനിർദേശം നൽകി.










Comments