top of page

ആയുഷ്‍മാൻ ഭാരത് യോജന; ഹെൽത്ത് കാർഡുകൾ ഇന്നുമുതൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 10
  • 1 min read
ree

കേന്ദ്ര ഗവൺമെന്‍റ് ആവിഷ്ക്കരിച്ച ആയുഷ്‍മാൻ ഭാരത് PM-JAY ആനുകൂല്യങ്ങൾ ഡൽഹിയിലെ അർഹരായവർക്ക് ഇന്നുമുതൽ ലഭിക്കും. സ്‍കീമിൽ രജിസ്റ്റർ ചെയ്ത ഗുണഭക്താക്കൾക്ക് ഇന്നുമുതൽ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യും. ആദ്യ ഘട്ടത്തിൽ 2.60 ലക്ഷം പേരെയാണ് ഗുണഭോക്താക്കളായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. അവർക്ക് അടുത്ത 40 ദിവസത്തിനകം കാർഡ് ലഭിക്കും.


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സക്ക് അഞ്ച് ലക്ഷം രൂപ വരെ സഹായം ലഭിക്കും. കേന്ദ്ര ആരോഗ്യ, കുടുബക്ഷേമ വകുപ്പുമായി ഡൽഹി ഗവൺമെന്‍റ് ഇതിനായി ഇയ്യിടെ ധാരണാപത്രം ഒപ്പ് വെച്ചിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page