ആമസോൺ ഡെലിവറിയിൽ വിഷപ്പാമ്പ് ഫ്രീ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 19, 2024
- 1 min read

ആമസോണിൽ മൈക്രോസോഫ്റ്റ് എക്‌സ്‍ബോക്‌സ് കൺട്രോളർ ഓർഡർ ചെയ്തയാൾക്ക് ഡെലിവറി കൃത്യസമയത്ത് കിട്ടി. പക്ഷെ പായ്ക്കറ്റ് തുറന്നപ്പോൾ ഞെട്ടിപ്പോയി. ഓർഡർ ചെയ്ത സാധനത്തിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു സാധനം തലനീട്ടിയപ്പോഴാണ് തൻവി എന്ന ബാംഗ്ലൂർ യുവതി ഞെട്ടിത്തരിച്ചത്. അവർ അതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.
സംഭവത്തിൽ ക്ഷമാപണം നടത്തിയ ആമസോൺ അവർക്ക് റീഫണ്ട് നൽകി. എങ്കിലും ഇതൊരു ഭയാനകമായ സുരക്ഷാ വിഴ്ച്ചയാണെന്നാണ് സോഷ്യൽ മീഡയയിലെ പ്രതികരണം
留言