ആനയാക്രമണത്തിൽ നിന്ന് രക്ഷപെടാൻ ആപ്പ്
- പി. വി ജോസഫ്
- Aug 12, 2024
- 1 min read

ആനകൾ അടുത്തെങ്ങാനും എത്തിയിട്ടുണ്ടെങ്കിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന 'ഹാത്തി ആപ്പ്' ആസ്സാമിൽ പുറത്തിറക്കി. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ആരണ്യക് എന്ന ബയോഡൈവേഴ്‌സിറ്റി സംഘടന ആപ്പ് ഡിസൈൻ ചെയ്തത്. ജനവാസ മേഖലകളിൽ ആനയെ കാണുന്നവർക്ക് ഇതിലൂടെ ഉടനെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും സമീപവാസികളെയും വിവരം അറിയിക്കാൻ കഴിയും. അതുവഴി ജനങ്ങൾക്ക് ജാഗ്രത പുലർത്താനും വനപാലകർക്ക് അടിയന്തര നടപടികൾ എടുക്കാനും സാധിക്കും.

ലഭ്യമായ കണക്കനുസരിച്ച് 2020 മുതൽ 2024 വരെ ആനകളുടെ ആക്രമണത്തിൽ ഇന്ത്യയിൽ 1701 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും നഷ്‍ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള ഫോമും ഇതിൽ നൽകിയിട്ടുണ്ട്. രാജ്യത്ത് ലക്ഷക്കണക്കിന് കുടുംബങ്ങൾ ആനശല്യത്തിന്‍റെയും, അവ വരുത്തുന്ന കൃഷിനാശത്തിന്‍റെയും കെടുതികൾ അനുഭവിക്കുന്നുണ്ട്. ആനകളെ തുരത്താൻ ഉപകരിക്കുന്ന സൗരോർജ്ജ വേലികളെക്കുറിച്ച് വിവരിക്കുന്ന ഒരു ഹാൻഡ്‍ബുക്കും ആരണ്യക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.










Comments