top of page

ആന്ധ്രാ MP യുടെ ഓഫർ; മൂന്നാം കുഞ്ഞിന് അമ്പതിനായിരം രൂപ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 9
  • 1 min read
ree

അന്താരാഷ്‍ട്ര വനിതാ ദിനത്തിൽ ആന്ധ്രാപ്രദേശിലെ MP യുടെ ഓഫർ. മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ പാരിതോഷികം നൽകും. അത് ആൺകുഞ്ഞാണെങ്കിൽ അമ്മക്ക് ഒരു പശുവിനെ സമ്മാനവും ലഭിക്കും. വിജയനഗരം MP കാളിസെട്ടി അപ്പല നായിഡുവാണ് ഓഫർ പ്രഖ്യാപിച്ചത്. തന്‍റെ ശമ്പളത്തിൽ നിന്നാണ് ഇത് നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.


മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മന്ത്രിമാരും പാർട്ടി അണികളും അപ്പല നായിഡുവിന്‍റെ പ്രഖ്യാപനത്തെ പ്രശംസിച്ചു. സോഷ്യൽ മീഡിയയിൽ അവർ ഈ പോസ്റ്റ് ഷെയർ ചെയ്തു. കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ഇയ്യിടെ ആനകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ ജനസംഖ്യ കുറയുന്നതിൽ ഇയ്യിടെ ഡൽഹി സന്ദർശന വേളയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page