ആകാശച്ചുഴി വീണ്ടും; ഖത്തർ എയർവേയ്‌സിൽ 12 പേർക്ക് പരിക്ക്
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 27, 2024
- 1 min read

ദോഹയിൽ നിന്ന് ഡബ്ലിനിലേക്ക് പറന്ന ഖത്തർ എയർവേയ്‌സിന്‍റെ വിമാനം ആകാശച്ചുഴിയിൽ പെട്ടതിന്‍റെ ഫലമായി 12 പേർക്ക് പരിക്കേറ്റു. ആറ് യാത്രക്കാർക്കും ആറ് ജീവനക്കാർക്കും പരിക്കേറ്റെന്ന് എയർലൈൻസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. തുർക്കിയുടെ വ്യോമമേഖലയിലൂടെ കടന്നുപോയപ്പോഴാണ് QR017 ഫ്ലൈറ്റ് ആകാശത്ത് ആടിയുലഞ്ഞത്. എങ്കിലും ഷെഡ്യൂൾ പ്രകാരം ഡബ്ലിനിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
ഏതാനും ദിവസം മുൻപ് സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് 73 വയസുള്ള ബ്രിട്ടീഷ് പൗരനായ ഒരു യാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ചിരുന്നു. 20 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.










Comments