അവയവം മാറിപ്പോയ ശസ്ത്രക്രിയ : ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 16, 2024
- 1 min read

കോഴിക്കോട്: നാല് വയസ്സുകാരിക്ക് വിരലിൽ ചെയ്യേണ്ട ശസ്ത്രക്രിയ നാവിൽ ചെയ്ത നടപടിയിൽ പ്രതിഷേധം. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് റിപ്പോർട്ട് തേടി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ആറാം വിരൽ മുറിച്ചു മാറ്റാൻ എത്തിച്ച കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ കുടുംബത്തോട് ഡോക്‌ടർ മാപ്പ് പറഞ്ഞു.










Comments