അലക്സ് പി സുനിലിനെ ആദരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 15
- 1 min read

ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ (AIMA) കോഴിക്കോട് വെച്ച് നടന്ന 18ആമത് ദേശീയ സമ്മേളനത്തിൽ, സംഘടനയുടെ ഏറ്റവും പ്രധാന വിഭാഗമായ ക്വിക്ക് റെസ്പോൺസ് ടീമിന്റെ ദേശീയ സെക്രട്ടറിയും ഐമ പഞ്ചാബ് അംഗവുമായ അലക്സ് പീ സുനിലിനെ, കഴിഞ്ഞ വർഷം മലയാളികൾക്കുണ്ടായ അതി സങ്കീർണമായ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം നേതൃത്വം നൽകിയതിന്റെ പേരിൽ AIMA നാഗാലാൻഡ് സംസ്ഥാനത്തിന് വേണ്ടി നാഗാലാൻഡിന്റെ പരമ്പരാഗത രീതിയിൽ ദേശീയ പ്രസിഡന്റ് ശ്രീ ഗോകുലം ഗോപാലൻ ആദരിക്കുന്നു. രാജ്യത്തിന്റെ ഏകദേശം 770 ഓളം ജില്ലകളിൽ ഐമയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാൻ കഴിഞ്ഞ വർഷം QRT വിങ്ങിന് കഴിഞ്ഞിട്ടുണ്ട്. സംഘർഷ മേഖലയിൽ നിന്നും മലയാളി വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി നാട്ടിൽ എത്തിക്കുന്നതും, കിഴക്കൻ -വടക്കൻ സംസ്ഥാനങ്ങളിലെ ദുർഘടമേറിയ ഗ്രാമങ്ങളിൽ നിന്നുപോലും മൃതദ്ദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതുമടക്കം നൂറു കണക്കിന് പ്രയോജനങ്ങളായ പ്രവർത്തികൾ qrt ടീം നടത്തുന്നുണ്ട് . അടിയന്തിര ഘട്ടങ്ങളിൽ ആളുകൾക്ക് 1800 572 9391 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചു സഹായത്തിനായി വിളിക്കാവുന്നതാണ് .










Comments