top of page

അറ്റ്‍ലാന്‍റിക് കൊടുങ്കാറ്റുകളുടെ സീസൺ തുടങ്ങി; ഇത്തവണ എണ്ണവും തീവ്രതയും കൂടും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 3, 2024
  • 1 min read
ree

അറ്റ്‍ലാന്‍റിക് കൊടുങ്കാറ്റുകളുടെ സീസൺ ജൂൺ 1ന് തുടങ്ങി. നവംബർ 30 വരെ നീളുന്ന ആറ് മാസമാണ് അറ്റ്‍ലാന്‍റിക് കൊടുങ്കാറ്റുകളുടെ സീസണായി കണക്കാക്കുന്നത്. ഒരു വർഷത്തിൽ ഉണ്ടാകുന്ന ചുഴലിക്കാറ്റുകളുടെ 97% വും ഈ സീസണിലാണ് ഉണ്ടാകുക. ഇത്തവണ ഈ സീസൺ കൊടുങ്കാറ്റുകളുടെ തിരക്കായിരിക്കുമെന്നാണ് പ്രവചനം. അമേരിക്കയിലെ NOAA കാലാവസ്ഥാ കേന്ദ്രത്തിന്‍റെ ഒരു ഡിവിഷനായ നാഷണൽ ഹരിക്കെയിൻ സെന്‍ററിന്‍റേതാണ് ഈ മുന്നറിയിപ്പ്.


സമുദ്രോപരിതലത്തിലെ താപം ക്രമാതീതമായി കൂടിവരികയാണ്. കരീബിയൻ സമുദ്രവും, മെക്‌സിക്കോ ഉൾക്കടലും ഉൾപ്പെടുന്ന അറ്റ്‍ലാന്‍റിക് മേഖലയിലെ ഉപരിതലതാപം വർധിക്കുന്നതും, പസഫിക് മേഖലയിൽ ലാ നീന പ്രതിഭാസം ഉരുത്തിരിയുന്നതുമാണ് ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും കൂടാൻ കാരണമാകുന്നത്. ഈ സീസണിൽ 21 ചുഴലിക്കാറ്റുകളാണ് ഉണ്ടാകുക. അവയ്ക്കെല്ലാം പേരും നൽകിക്കഴിഞ്ഞു. സാധാരണ സ്ത്രീനാമങ്ങളാണ് ചുഴലിക്കാറ്റുകൾക്ക് നൽകാറുള്ളതെങ്കിലും ഈ സീസണിലെ കൊടുങ്കാറ്റുകൾക്ക് പുരുഷനാമവും ഏറെയാണ്. ആൽബർട്ടോ, ക്രിസ്, വില്യം, മിൽട്ടൺ എന്നിങ്ങനെ പോകുന്നു പേരുകൾ. ഇതിൽ ആറെണ്ണം അമേരിക്കയിൽ വിനാശം വിതച്ച് ആഞ്ഞടിക്കുമെന്നാണ് പ്രവചനം..

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page