അരളിപ്പൂവിന്‍റെ ഉപയോഗം ഒഴിവാക്കി ദേവസ്വം ബോർഡുകൾ
- സ്വന്തം ലേഖകൻ
- May 10, 2024
- 1 min read

ക്ഷേത്രങ്ങളിലെ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂവ് ഒഴിവാക്കാൻ തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾ തീരുമാനിച്ചു. പൊതുജനങ്ങളുടെ ഇടയിൽ ഉണ്ടായ ആശങ്കയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രസാദ് പറഞ്ഞു. ക്ഷേത്രങ്ങളിലെ നിവേദ്യ സമർപ്പണത്തിന് തുളസി, തെച്ചി, റോസപ്പൂവ് മുതലായവ ഉപയോഗിക്കാം.
ആലപ്പുഴയിലെ ഹരിപ്പാട് ഇയ്യിടെ ഒരു യുവതി കുഴഞ്ഞുവീണ് മരിച്ചത് അരളിപ്പൂവ് കടിച്ചതു മൂലമാണെന്ന് ഇയ്യിടെ റിപ്പോർട്ട് വന്നിരുന്നു.










Comments