അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാൻ ലഫ്റ്റനന്‍റ് ഗവർണറുടെ അനുമതി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 15, 2024
- 1 min read

എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയെ UAPA നിയമത്തിന് കീഴിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സാക്‌സേന അനുമതി നൽകി. പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ജമ്മു-കാശ്‍മീരിലെ സാമൂഹ്യ പ്രവർത്തകൻ സുശീൽ പണ്ഡിറ്റ് 2010 ഒക്‌ടോബർ 28 ന് സമർപ്പിച്ച പരാതിയിലാണ് നടപടി. ന്യൂഡൽഹിയിലെ കോപ്പർനിക്കസ് മാർഗ്ഗിലുള്ള LTG ഓഡിറ്റോറിയത്തിൽ 2010 ഒക്‌ടോബർ 21 ന് നടന്ന ഒരു കോൺഫറൻസിലെ പ്രസംഗമാണ് വിവാദമായത്.
കാശ്‍മീർ ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്നും ഇന്ത്യൻ സൈന്യം ബലം പ്രയോഗിച്ച് അധീനപ്പെടുത്തിയതാണെന്നും, ജമ്മു-കാശ്‍മീരിന്‍റെ സ്വാതന്ത്ര്യത്തിനായി സാധ്യമായതൊക്കെ ചെയ്യണമെന്നും അരുന്ധതി റോയി പ്രസംഗിച്ചുവെന്നാണ് പരാതിക്കാരൻ ഹർജ്ജിയിൽ ചൂണ്ടിക്കാട്ടിയത്.










Comments