അയൽവീട്ടിൽ പോയതിന് അഞ്ച് വയസുകാരിയെ കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 6
- 1 min read

അഞ്ച് വയസുള്ള മകളെ കൊന്നതിന് പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സീതാപ്പൂർ സ്വദേശിയായ മോഹിത് ആണ് കുഞ്ഞിനെ ഞെക്കിക്കൊന്നത്. പിണങ്ങിക്കഴിയുന്ന അയൽക്കാരന്‍റെ വീട്ടിൽ കുഞ്ഞ് പോയതാണ് ഈ കൊടും ക്രൂരതക്ക് കാരണം. കൊന്നിട്ടും അരിശം തീരാതെ അയാൾ കുഞ്ഞിന്‍റെ ശരീരം നാല് കഷണങ്ങളാക്കി മുറിച്ചാണ് മറവ് ചെയ്തത്.
കുഞ്ഞിനെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. നിരവധി പേരെ ചോദ്യം ചെയ്തു. കുഞ്ഞിന്‍റെ പിതാവ് മോഹിത് ഇതിനകം ഫോൺ വീട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു. പോലീസ് പല ടീമുകളായി തിരിഞ്ഞ് അന്വേഷണം ഊർജ്ജിതമാക്കയതിന്‍റെ ഫലമായാണ് അയാളെ പിടികൂടാൻ കഴിഞ്ഞത്.










Comments