അമൽ നീരദിന്‍റെ ബോഗയ്‌ൻവില്ല നാളെ മുതൽ; ബുക്കിംഗ് ആരംഭിച്ചു
- ഫിലിം ഡെസ്ക്
- Oct 16, 2024
- 1 min read

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോഗയ്‌ൻവില്ല നാളെ തീയേറ്ററുകളിലെത്തും. അമൽ നീരദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം അമൽ നീരദ് പ്രൊഡക്ഷൻസിലെ ജ്യോതിർമയിയും, ഉദയ പിക്‌ചേഴ്‌സിലെ കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മിക്കുന്നത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ മുതലായവരും ഇതിൽ അഭിനയിക്കുന്നുണ്ട്. പതിനൊന്ന് വർഷത്തെ ഇടവേളക്ക് ശേഷം ജ്യോതിർമയി അഭിനയിക്കുന്ന ചിത്രമാണ് ഇത്. ഡൽഹി -NCR മേഖലയിലെ PVR ഉൾപ്പെടെയുള്ള വിവിധ തീയേറ്ററുകളിലും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.










Comments