അമേരിക്കയിൽ അപകടം; ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 8
- 1 min read

അമേരിക്കയിലെ ഡാളസിൽ ഉണ്ടായ കാറപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. റോങ് സൈഡിലൂടെ പാഞ്ഞെത്തിയ മിനി- ട്രക്ക് ഇടിച്ച് കാറിന് തീപിടിക്കുകയാണ് ചെയ്തത്. ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്, തേജസ്വിനി എന്നിവരും അവരുടെ രണ്ട് മക്കളുമാണ് മരിച്ചത്. അറ്റ്‍ലാന്‍റയിൽ ബന്ധുക്കളെ സന്ദർശിച്ച് ഡാളസിലേക്ക് മടങ്ങുകയായിരുന്നു അവർ.
കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ DNA ടെസ്റ്റ് നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്ക്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.










Comments