അമേരിക്ക - ഇന്ത്യ യാത്ര 30 മിനിട്ടിൽ!; മസ്ക്കിന്‍റെ മിന്നൽ വേഗം വൈറൽ !!
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 16, 2024
- 1 min read

സ്‍പേസ് എക്‌സിന്‍റെ എർത്ത് -ടു-എർത്ത് സ്‍പേസ് ട്രാവൽ പ്രോജക്‌ട് സമീപ ഭാവിയിൽ യാഥാർത്ഥ്യമാകും. പറയുന്നത് മറ്റാരുമല്ല, ഇലോൺ മസ്ക്ക് തന്നെ. ഭൂഖണ്ഡാന്തര യാത്രകൾ ഇനി റോക്കറ്റ് സ്‍പീഡിൽ ആകുമെന്ന് ചുരുക്കം. ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്താൻ അര മണിക്കൂർ മതിയാകും. ഡൽഹി എയർപോർട്ടിൽ നിന്ന് രാജീവ് ചൗക്ക് വരെ മെട്രോയിലെത്താൻ ഒരു മണിക്കൂറോളം എടുക്കുന്ന സ്ഥാനത്താണ് അമ്പരപ്പിക്കുന്ന വേഗതയുടെ ആശയം.
1000 യാത്രക്കാരെ വഹിച്ചുള്ള സ്‍പേസ്‍ഷിപ്പ് റോക്കറ്റ് ബഹിരാകാശത്തേക്ക് പോകാതെ, ഭൗമോപരിതലത്തിന് സമാന്തരമായി പറക്കുന്നതാണ് ആശയം. അത് യാഥാർത്ഥ്യമായാൽ ലോസ് ആഞ്ചലസ് - ടൊറന്‍റോ യാത്രക്ക് വെറും 24 മിനിട്ട് മതിയാകുമെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ലണ്ടൻ-ന്യൂയോർക്ക് 29 മിനിട്ടും, ന്യൂഡൽഹി- സാൻ ഫ്രാൻസിസ്ക്കോ 30 മിനിട്ടും മതി.
ഡൊണാൾഡ് ട്രംപ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയും, ഇലോൺ മസ്ക്കിന് ഭരണ സംവിധാനത്തിൽ നിർണായക സ്ഥാനം ലഭിക്കുകയും ചെയ്തതോടെ സോഷ്യൽ മീഡിയയിൽ ഈ ആശയം ഇപ്പോൾ സജീവ ചർച്ചയാണ്. ഒരു എക്‌സ് യൂസർ ഈ ആശയത്തിന്‍റെ ഒരു പ്രൊമോഷണൽ വീഡിയോ ഷെയർ ചെയ്തതോടെ ചർച്ചകൾ വൈറലായി. തീർച്ചയായും ഈ ആശയം സാധ്യമാണെന്നാണ് അതിനോട് ഇലോൺ മസ്ക്ക് പ്രതികരിച്ചത്.
Comments