top of page

അമ്മയുടെ പ്രണയച്ചതി; മകളുടെ വരനുമായി ഒളിച്ചോടി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 9
  • 1 min read

വിവാഹത്തലേന്ന് കല്യാണപ്പെണ്ണ് മറ്റൊരാളുമായി ഒളിച്ചോടുന്ന സംഭവങ്ങൾ നടക്കാറുണ്ടെങ്കിലും അമ്മ ഒളിച്ചോടുന്ന സംഭവം അപൂർവ്വമാണ്. ഉത്തർപ്രദേശിൽ അലിഗഢിനടുത്താണ് സംഭവം.


മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോഴാണ് കുടുംബത്തെ നടുക്കിയ സംഭവം. മകളുടെ അമ്മ കല്യാണച്ചെറുക്കനുമായി സ്ഥലം വിട്ടു. മകൾക്കായി കരുതിവെച്ചിരുന്ന സ്വർണാഭരണങ്ങളും പണവും അപഹരിച്ചാണ് അമ്മ കടന്നുകളഞ്ഞത്. മകളുടെ വിവാഹം ഈ മാസം 16 ന് നടക്കേണ്ടതായിരുന്നു. വിവാഹത്തിന്‍റെ മുന്നൊരുക്കങ്ങളിൽ സഹായിക്കാൻ വരൻ ഇടയ്ക്കിടെ വധുവിന്‍റെ വീട്ടിൽ വരാറുണ്ടായിരുന്നു. പലപ്പോഴുള്ള വരവാണ് പെണ്ണിന്‍റെ അമ്മയോട് അടുക്കാൻ മണവാളന് അവസരമൊരുക്കിയത്. വരൻ വധുവിന്‍റെ അമ്മയ്ക്ക് വിലപിടിപ്പുള്ള ഒരു സ്‍മാർട്ട്‍ഫോൺ സമ്മാനിച്ചത് ചിലർക്ക് അമർഷം ഉളവാക്കിയിരുന്നു. എങ്കിലും ആരും അതത്ര ഗൗനിച്ചില്ല. വിവാഹത്തിന് കുറച്ച് ഷോപ്പിംഗ് ചെയ്യാനെന്ന വ്യാജേന പുറത്ത് പോയ അമ്മ പിന്നെ തിരിച്ചുവന്നില്ല. മകളുടെ ജീവിതം തകർത്ത അമ്മയ്ക്കെതിരെ കുടുംബക്കാർ മാത്രമല്ല പ്രദേശത്തെ ജനങ്ങളും രോഷാകുലരായി. ഇരുവരെയും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമക്കിയിട്ടുണ്ട്. മോഷണക്കുറ്റവും അവർക്കുമേൽ ചുമത്തിയിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page