അമ്മായിയമ്മയെ കൊലപ്പെടുത്തിയ മരുമകൾക്ക് തൂക്കുകയർ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 12, 2024
- 1 min read

മധ്യപ്രദേശിൽ ഭർതൃമാതാവിനെ അരിവാൾ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയ സ്ത്രീക്ക് ഒരു കോടതി വധശിക്ഷ വിധിച്ചു. കേസിന് ആസ്‍പദമായ സംഭവം 2022 ലാണ് നടന്നത്. കാഞ്ചൻ കോൾ എന്ന 24 കാരിയാണ് 50 വയസുള്ള ഭർതൃമാതാവിനെ അരിവാൾ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ 95 മുറിവുകൾ ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. റേവ ജില്ലയിലെ അഡീഷണൽ സെഷൻസ് ജഡ്‍ജി പത്‍മ യാദവാണ് ശിക്ഷ വിധിച്ചത്. സ്ത്രീയുടെ ഭർത്താവിനെയും പ്രതി ചേർത്തിരുന്നെങ്കിലും തെളിവിന്‍റെ അഭാവത്തിൽ വെറുതെവിട്ടു.










Comments