top of page

അനിശ്ചിതമായി വൈകിയ എയർ ഇന്ത്യക്ക് ഷോ കോസ് നോട്ടീസ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 31, 2024
  • 1 min read


ree

ന്യൂഡൽഹി: സാൻ ഫ്രാൻസിസ്‍കോക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ അനിശ്ചിതമായി വൈകിയ സംഭവത്തിൽ വ്യോമയാന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. 20 മണിക്കൂറിലേറെയാണ് ഫ്ലൈറ്റ് വൈകിയത്. യാത്രക്കാരെ അകത്ത് കയറ്റിയ ശേഷമാണ് തടസ്സം നേരിട്ടത്. ഉള്ളിൽ എയർ കണ്ടീഷൻ പ്രവർത്തിക്കാത്തതു മൂലം യാത്രക്കാർക്ക് കൊടും ചൂട് അനുഭവിക്കേണ്ടി വന്നു. ചിലർക്ക് തലകറക്കം അനുഭവപ്പെട്ടതായും പരാതിയുണ്ട്. പിന്നീട് പുറത്തിറങ്ങി എയർപോർട്ടിന്‍റെ ഇടനാഴിയിൽ സമയം ചെലവഴിച്ച യാത്രക്കാരിൽ ചിലർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. എയർ ഇന്ത്യയുടെ ഫ്ലൈറ്റ് നം. AI 183 ആണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്.


കഴിഞ്ഞയാഴ്ച്ച മുംബൈയിൽ നിന്ന് സാൻ ഫ്രാൻസിസ്കോക്ക് പോകേണ്ടിയിരുന്ന ഫ്ലൈറ്റിനും ഇതേ അവസ്ഥ നേരിട്ടിരുന്നു. യാത്രക്കാർക്ക് അലോസരമുണ്ടാക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനിക്ക് DGCA കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page