top of page

അന്നദാനം മഹാ ദാനം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 19
  • 1 min read
ree

ഡൽഹി മലയാളി അസോസിയേഷൻ(DMA) ആശ്രം-ശ്രീനിവാസ്പുരി-സരയ് കാലേഖാൻ-ജൂലെന ശാഖയുടെ ആഭിമുഖ്യത്തിൽ അന്നദാനത്തിന് തുടക്കമായി. വനിത വിംഗ് കൺവീർമാരായ ശ്രീമതിമാർ സജിത ചന്ദ്രൻ, ഷിനി ഷിജു, ഗീത ദീപക് നേതൃത്വം നൽകിയ "അന്നദാന യജ്ഞ"ത്തിനു ഇന്നലെ (18.05.2025), ഖാൻമാർക്കറ്റിലെ പള്ളിയിൽ നിന്നും തുടക്കം കുറിച്ചു. തുടർന്ന് സായി ബാബ മന്ദിറിന് സമീപം ഉള്ള തെരുവോരങ്ങളിൽ നൂറിൽ അധികം സഹോദരങ്ങൾക്കും കുഞ്ഞുങ്ങൾക്കുമായി ഭക്ഷണ പൊതി വിതരണം ചെയ്തു.

ree

ഏരിയ ചെയർമാൻ ശ്രീ ഷാജി എം, വൈസ് ചെയർമാൻ ശ്രീ അഭിലാഷ് ജോർജ് കൂടാതെ മറ്റ് പ്രവർത്തകരും അഭ്യൂദായകാംഷികളും ഈ പുണ്യ പ്രവർത്തിക്കു പ്രചോദനമേകി. "അമ്മ അന്നദാനം" എന്ന പേരിൽ ഈ പുണ്യ പ്രവർത്തി എല്ലാ മാസവും കുറഞ്ഞത് ഒര് ദിവസം എങ്കിലും തുടരും.


,

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page