അന്തരിച്ച ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ തോമസിന്റെ സംസ്കാര ചടങ്ങുകൾ നാളെ
- ന്യൂസ് ബ്യൂറോ , ഡൽഹി
- 1 day ago
- 1 min read

ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ തോമസ് (74) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗാസിയാബാദ് ഡി.എൽ.എഫ് കോളനിയിൽ താമസിച്ചു വരുകയായിരുന്നു. സംസ്കാര ശുശ്രൂഷ നാളെ (31.05.2025) രാവിലെ 10.30 ബുരാരി ക്രിസ്ത്യൻ സിമിത്തേരിയിൽ ആരംഭിക്കും. ഭാര്യ: റോസമ്മ തോമസ്, മക്കൾ: ബിനു തോമസ്, ബെറ്റി തോമസ്, ബൈജു തോമസ്. ഡൽഹിയിൽ കോൺഗ്രസിന്റെ മലയാളി മുഖമായിരുന്നു പരേതൻ. മുതിർന്ന കോൺഗ്രസ് നേതാക്കളും സൗത്ത് ഇന്ത്യൻ ഔട്ട്റീച് മിഷനും പരേതന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
Kommentare