അന്തരീക്ഷ മലിനീകരണം - ഡൽഹി വീണ്ടും മുന്നിൽ
- പി. വി ജോസഫ്
- Mar 19, 2024
- 1 min read

അന്തരീക്ഷ മലിനീകരണം - ഡൽഹി വീണ്ടും മുന്നിൽ
വായുമലിനീകരണം ഏറ്റവും അപകടകരമായ നഗരങ്ങളിൽ ഡൽഹി വീണ്ടും മുന്നിൽ. സ്വിസ്സ് സംഘടനയായ IQ എയർ പ്രസിദ്ധപ്പെടുത്തിയ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് 2023 ലാണ് ഇക്കാര്യം വ്യക്തമാക്കിയത്.92.7 ആണ് ഡൽഹിയിലെ വായു മലിനീകരണ തോതായ PM2.5. മുൻവർഷം അത് 89.1 ആയിരുന്നു. വായുമലിനീകരണം ഏറ്റവും രൂക്ഷമായ തലസ്ഥാന നഗരങ്ങളിൽ തുടർച്ചയായ നാലാം വർഷമാണ് ഡൽഹി മുന്നിലുള്ളത്.
അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായ 134 രാജ്യങ്ങളിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണ് റിപ്പോർട്ട് നൽകുന്നത്. ജനസംഖ്യയുടെ 96 ശതമാനവും മലിനീകരിണത്തിന്‍റെ ദോഷഫലം നേരിടുന്നുണ്ട്. വായുമലിനീകരണം ആഗോള തലത്തിൽ ഗുരുതരമായ പ്രശ്‍നമായി മാറിക്കഴിഞ്ഞു.ലോകത്ത് 9 മരണങ്ങളിൽ ഒന്നു വീതം മലിനീകരണം മൂലമാണ് സംഭവിക്കുന്നത്.വർഷം തോറും 7 ദശലക്ഷം അകാല മരണങ്ങൾ ഇതുമൂലം ഉണ്ടാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.










Comments