top of page

അനുകരിച്ച് തകർക്കുന്നവരെ വിലക്കണമെന്ന് ജാക്കി ഷ്റോഫ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 15, 2024
  • 1 min read


ree

ന്യൂഡൽഹി: അനുകരിച്ച് തന്‍റെ പ്രതിഛായ വികലമാക്കുന്നവരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടൻ ജാക്കി ഷ്റോഫ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പേരിന് പുറമെ ശബ്‍ദം, ഫോട്ടോ എന്നിവയും ഭിദു എന്ന ചെല്ലപ്പേരും വരെ അനുകരണത്തിനും ആക്ഷേപത്തിനും വിധേയമാക്കാറുണ്ടെന്നാണ് പരാതി.

ആരോപണവിധേയനായ ഒരാൾ "ഭിദു" എന്ന പേരിൽ ഒരു റസ്റ്റോറന്‍റ് നടത്തുന്നുണ്ട്. അത് തന്‍റെ രജിസ്റ്റേർഡ് ട്രേഡ്‍മാർക്ക് ആണ്. അവ വാണിജ്യ ലക്ഷ്യം വെച്ച് ദുരുപയോഗിക്കുന്നു. തന്‍റെ ചിത്രങ്ങൾ ടി-ഷർട്ട്, പോസ്റ്ററുകൾ, മഗ്ഗ് മുതലായവയിലും ഉപയോഗിക്കുന്നു. ശബ്‍ദവും രൂപവുമൊക്കെ നിർമ്മിതബുദ്ധിയുടെ സാങ്കേതിക തികവോടെ അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടയാക്കുന്നുവെന്ന് ജാക്കിയുടെ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. ഇവ പ്രചരിപ്പിക്കുന്ന വെബ്ബ്സൈറ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം IT മന്ത്രാലയത്തിന് കത്തയച്ചിട്ടുമുണ്ട്.

ഹർജ്ജി പരിഗണിച്ച ജസ്റ്റിസ് സഞ്ജീവ് നരുല ആരോപണം നേരിടുന്ന സ്ഥാപനങ്ങൾക്ക് സമൻസ് അയച്ചു.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page